കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി സ്വദേശി മണി ടി.സി (46) കരളിന് ഗുരുതരമായ അസുഖം ബാധിച്ച്
ചികിത്സാ സഹായം തേടുന്നു
കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി സ്വദേശി മണി ടി.സി (46) കരളിന് ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലാണ്. നാളിതുവരെ ചികിത്സയ്ക്കായി 18 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായത്തിൽ കരൾ മാറ്റിവെച്ചാൽ മാത്രമേ മണിയുടെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളു. ഇതിനായി ഏകദേശം 30 ലക്ഷം രൂപയോളം ചെലവ് വരും.
ഇത്രയും വലിയ സാമ്പത്തിക ബാധ്യത, ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. അതിനാൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി രക്ഷാധികാരി ആയി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചെയർപേഴ്സൺ: അഞ്ചാം വാർഡ് മെമ്പർ കെ സത്യഭാമ (ഫോൺ: 9746404244), കൺവീനർ: രാജേഷ് എൻ.കെ (ഫോൺ: 9947150440).
കുടുംബത്തിൻറെ ഏക പ്രതീക്ഷയായ മണിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാൻ താങ്കളുടെ വിലയേറിയ സാമ്പത്തിക സഹായം കമ്മിറ്റിയെ നേരിട്ടോ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലോ അയക്കാം.
Bank: Federal Bank, Mayyil Branch
Account No: 20780100081671
IFSC Code: FDRL0002078
Googlepay: 9207302768
Comments
Post a Comment