കാഞ്ചീരവം റേഡിയോ സുഹൃദ് സംഗമവും വാർഷികപ്പതിപ്പ് പ്രകാശനവും നടത്തി





കണ്ണൂർ: റേഡിയോ ശ്രോതാക്കളുടെയും കലാകാരന്മാരുടെയും സംസ്ഥാനതല കൂട്ടായ്മയായ കാഞ്ചീരവത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കണ്ണൂർ-കാസർകോട് ജില്ലാ സുഹൃദ് സംഗമം കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടന്നു. കാഞ്ചീരവം കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ആകാശവാണി കണ്ണൂർ നിലയത്തിലെ സ്റ്റാഫ് അനൗൺസർ ജീജാ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കാഞ്ചീരവം മാസിക പ്രസിദ്ധീകരിച്ച വാർഷികപ്പതിപ്പിന്റെ പ്രകാശനവും നടന്നു. മുൻ സംസ്ഥാന സെക്രട്ടറി പയ്യന്നൂർ വിനീത് കുമാർ മോഡറേറ്റായി റേഡിയോ അകവും പുറവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ജൻവാണി കമ്മ്യൂണിറ്റി എഫ്.എം പ്രോഗ്രാം കോർഡിനേറ്റർ 

വി.ഇ കുഞ്ഞനന്തൻ വിഷയാവതരണം നടത്തി. ബിന്ദു സജിത്ത് കുമാർ, കെ.വല്ലി ടീച്ചർ, പി.വി.വല്ലീദേവി ടീച്ചർ, ഡോ. സുധീർ, പ്രഭാകരൻ തെക്കേക്കര, ബാബു കാനത്തൂർ , സി.മഹേഷ്, മധു നമ്പ്യാർ മാതമംഗലം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജൻ ചന്ദ്രോത്ത് സ്വാഗതവും പ്രശാന്ത് മണിയറ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..