Posts

Showing posts from October, 2026

കമ്പിൽ: തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും ജനങ്ങളുടെ വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കമ്പിൽ ബസാറിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു..

Image
  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; ജനാധിപത്യത്തിന് കാവലാവുക കമ്പിൽ: തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും ജനങ്ങളുടെ വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കമ്പിൽ ബസാറിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു. “മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക, ജനാധിപത്യത്തിന് കാവലാവുക” എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി. എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ നൈറ്റ് വിജിൽ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ജനങ്ങളുടെ വോട്ടവകാശ സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീൻ, സെക്രട്ടറി സമീർ നാറാത്ത് എന്നിവർ സംസാരിച്ചു. മുസാൻ, അമീർ, ജാബിർ കമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

നാടുകാണിയിലെസഫാരി പാര്‍ക്ക്; പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ്

Image
തളിപ്പറമ്പ് :തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സൂ സഫാരി പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കായിക, യുവജനക്ഷേമ, മ്യൂസിയം വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വലിയ സമയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അവ വേഗത്തിലാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി തളിപ്പറമ്പ് എംഎല്‍എ ചെയര്‍മാനായും മൃഗശാലാ വകുപ്പ് സൂപ്രണ്ട് കണ്‍വീനറായും ഒരു പ്രാദേശിക സമിതിക്ക് രൂപം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ജില്ലാ കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ആര്‍ഡിഒ, സോഷ്യല്‍ ഫോറസ്ട്രി പ്രതിനിധി, പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. സമയനഷ്ടം വരാതെ എത്രയും വേഗം പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി അടിയന്തരമായി പൂ...

മന്ത്രിക്ക് നേരെയുള്ള അക്രമം:കണ്ണൂർ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.

Image
കണ്ണൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ.ജനീഷിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കരിങ്കൊടി പ്രതിഷേധമടക്കമുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്ന സംഘടനയാണ് യൂത്ത് കോൺഗ്രസ്. പത്ത് വർഷത്തെ ദുർഭരണത്തിനെതിരെ തെരുവിൽ പോരാടി തന്നെയാണ് യൂത്ത് കോൺഗ്രസ് മുൻപോട്ട് പോയിട്ടുള്ളത്. എന്നാൽ സമരത്തിൻ്റെ മറവിൽ ലഹരി ഒഴുക്കി അക്രമം നടത്തുന്ന ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും എന്ത് വില കൊടുത്തും ചെറുക്കുമെന്നും വിജിൽ മോഹനൻ പറഞ്ഞു. കാൽടെക്സ് ഡി.വൈ.എഫ്.ഐ ഓഫീസിന് മുന്നിലിട്ട് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കൊടികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ വെച്ചിയോട്ട്, നിമിഷ രഘുനാഥ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഫർസിൻ മജീദ്, സുധീഷ് വെള്ളച്ചാൽ, മഹിത മോഹനൻ,ജനറൽ സെക്രട്ടറിമാരായ മിഥുൻ മാറോളി, അക്ഷയ് പറവൂർ,വിപിൻ ജോസഫ്,ജിബിൻ ജെയ്സൺ,ജീ...

നഷ്ടപ്പെട്ട 20 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി വളപട്ടണം പോലീസ്

Image
  കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷന്റെ മാതൃകാപരമായ ഇടപെടലിൽ നഷ്ടപ്പെട്ട ഇരുപത് മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി.  വളപട്ടണം സ്റ്റേഷൻ പരിധിയിൽ വിവിധ സമയങ്ങളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സി.ഇ.ഐ.ആർ പോർട്ടൽ വഴി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഫോണുകൾ കണ്ടെത്താനായത്. കേരളത്തിന് പുറമേ ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ എത്തിയ ഫോണുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിൽ ചില ഫോണുകൾ പോലീസ് സംഘം നേരിട്ട് പോയി ശേഖരിച്ചപ്പോൾ മറ്റു സംസ്ഥാനങ്ങളിലുള്ളവ കൊറിയർ മാർഗമാണ് സ്റ്റേഷനിൽ എത്തിച്ചത്.  കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലാണ് പ്രത്യേക ടീമിനെ രൂപീകരിച്ചത്. വളപട്ടണം സ്റ്റേഷൻ എ.എസ്.ഐ ഷമീമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫോണുകൾ കണ്ടെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.  വളപട്ടണം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അർഹരായ ഉടമസ്ഥർക്ക് ഫോണുകൾ കൈമാറി. സ്റ്റേഷൻ എസ്.എച്ച്.ഒ ടി.എം വിപിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് അധ്യക്ഷത വഹിച്ച...

കല്ല്യാശ്ശേരി പോളിടെക്നിക്കിന് സമീപം എ വി. നാരായണൻ(മണി). (57) റിയാദിൽ അന്തരിച്ചു.

Image
  കല്ല്യാശ്ശേരി പോളിടെക്നിക്കിന് സമീപം എ വി. നാരായണൻ(മണി). (57) റിയാദിൽ അന്തരിച്ചു. പരേതരാ യായ ഇരിങ്ങാടൻ കൃഷ്ണൻ നായരുടെയും അരോളി വീട്ടിൽ തമ്പയുടെയും മകനാണ്. ഭാര്യ കെ.ഐ.വി മഞ്ജുള. മക്കൾ മഞ്ജിമ മാനവ് ഇരുവരും വിദ്യാർത്ഥികൾ. സഹോദരങ്ങൾ കമല, സാവിത്രി,ഗംഗാധരൻ,പരേതയായ നന്ദിനി സംസ്കാരം നാളെ (2/10/26) ഉച്ചയ്ക്ക് 3 മണിക്ക് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ

ഓടയിലേക്ക് മലിനജലം ഒഴുക്കി: കുറുമാത്തൂരിൽ രണ്ട് റെസ്റ്റോറന്റുകൾക്ക് 50000 രൂപ പിഴ

Image
കുറുമാത്തൂർ: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ട രണ്ട് റെസ്റ്റോറന്റുകൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ശക്തമായ നടപടി. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൂവ്വം ടൗണിൽ പ്രവർത്തിക്കുന്ന 'ആറേബ്യൻ', 'ലെ മിന്റ്' എന്നീ ഭക്ഷണശാലകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്ഥാപനങ്ങളിൽ നിന്നും 25,000 രൂപ വീതം പിഴ ഈടാക്കി. നാട്ടുകാരുടെ പരാതിയെ തുടർന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. റെസ്റ്റോറന്റുകളിൽ നിന്നുള്ള മലിനജലം നേരിട്ട് സമീപത്തെ പൊതു ഓടയിലേക്ക് ഒഴുക്കുകയായിരുന്നു. ഇത് പരിസരത്ത് കടുത്ത ദുർഗന്ധത്തിന് കാരണമാകുകയും കൊതുക് പെരുകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ലഭ്യമായ വിവരത്തെത്തുടർന്ന് സ്ക്വാഡ് ഉടൻതന്നെ സംഭവസ്ഥലം പരിശോധിക്കുകയും അനധികൃതമായി ഓടയിൽ സ്ഥാപിച്ച പൈപ്പുകൾ പരിശോധനാ സമയം തന്നെ നീക്കം ചെയ്യിക്കുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ രീതിയിൽ പ്രവർത്തിച്ച ഈ ...

കണ്ണൂർ : ലോഡ് ഇറക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം

Image
  ഏച്ചൂർ: ഏച്ചൂർ വട്ടപൊയിലിൽ നിർത്തിയിട്ട മിനി ലോറിയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം. മട്ടന്നൂർ ഇടപ്പഴശ്ശി കക്കാട്ട്പറമ്പിലെ ശിവദാസൻ മുണ്ടോളി(60) ആണ് മരിച്ചത്. ശിവദാസൻ ലോറിക്കും റോഡരികിലെ മതിലിനും ഇടയിൽപ്പെട്ടു പോകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെറ്റമ്മയുടെ ക്രൂരതക്കിരയായി രണ്ട് കുഞ്ഞുജീവനുകൾ പൊലിഞ്ഞതിൻ്റെ ഞെട്ടലിലാണ് കൊഴിഞ്ഞാമ്പാറയിലെ മേനോൻപാറ ഗ്രാമം.

Image
  ചിറ്റൂർ: പെറ്റമ്മയുടെ ക്രൂരതക്കിരയായി രണ്ട് കുഞ്ഞുജീവനുകൾ പൊലിഞ്ഞതിൻ്റെ ഞെട്ടലിലാണ് കൊഴിഞ്ഞാമ്പാറയിലെ മേനോൻപാറ ഗ്രാമം. കുഞ്ഞുങ്ങളുടെ അമ്മ നിവേദ്യയുടെ തനിനിറം പുറത്തുവന്നതോടെ തങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ഈ സ്ത്രീ ഇത്രയും ക്രൂരത മനസ്സിൽ ഒളിപ്പിച്ചിരുന്നോ എന്ന അമ്പരപ്പിലാണ് അയൽവാസികൾ. മക്കളെയോ വീട്ടുകാര്യങ്ങളോ ശ്രദ്ധിക്കാതെ എപ്പോഴും മൊബൈൽ ഫോണായിരുന്നു നിവേദ്യയുടെ ലോകമെന്ന് ഭർത്താവ് ജോൺ കുമാർ പൊലീസിന് മൊഴി നൽകി. എപ്പോഴും ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നുവെന്നും ആരോടായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നും വിതുമ്പലോടെ ജോൺ പറയുന്നു. മോഡലിങ് പഠിക്കണമെന്നും സ്വതന്ത്രമായി ജീവിക്കണമെന്നുമുള്ള ചിന്തകൾ മനസ്സിൽ കൊണ്ടുനടന്ന നിവേദ്യ, ഇതിന് തടസ്സം നിൽക്കുന്നത് സ്വന്തം മക്കളാണെന്ന നിഗമനത്തിലാണ് എത്തിയത്. കുട്ടികൾ വെള്ളത്തൊട്ടിയിൽ മുങ്ങിമരിച്ചുവെന്ന് വരുത്തിതീർത്ത് പൊലീസിൻ്റെയും നാട്ടുകാരുടെയും കണ്ണ് വെട്ടിക്കാമെന്നായിരുന്നു നിവേദ്യയുടെ കണക്കുകൂട്ടൽ. കുട്ടികളെ കാണാതായെന്ന് പറഞ്ഞ് കരഞ്ഞ് ഒച്ചവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടിയത് ഈ ക്രൂരത മറച്ചുവെക്കാനായിരുന്നു. എന്നാൽ, വെള്ളത്തൊട്ടിയിൽ വീണ...

കണ്ണൂർ : ജിഷ (44) അന്തരിച്ചു.

Image
പുറഞ്ഞാണിലെ തെക്കേക്കൂറ്റ് ജിഷ (44) അന്തരിച്ചു. സംസ്കാരം 01/10/26 വ്യാഴം 4.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്പേരി ലൂർദ് മാത ബസിലിക്കയിൽ. പരേത ആലക്കോട് തണ്ണിപ്പാറയിൽ കുടുംബാംഗം. ഭർത്താവ്: തെക്കേക്കൂറ്റ് ടോമി. മക്കൾ: അരുൺ, ആഗ്നസ് (ഇരുവരും വിദ്യാർത്ഥികൾ).

കൊളച്ചേരി: ട്രാൻസ്ഫോമർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തവേ കെ എസ് ഇ ബി ജീവനക്കാരന് നേരെ ആക്രമണം.

Image
  കൊളച്ചേരി: ട്രാൻസ്ഫോമർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തവേ കെ എസ് ഇ ബി ജീവനക്കാരന് നേരെ ആക്രമണം.  കൊളച്ചേരി കായച്ചിറ ബ്രിഡ് ട്രാൻസ്ഫോമറിൽ അറ്റകുറ്റ പണി ചെയ്യുന്നതിനിടെ ലൈൻമാൻ കെ പി അബ്ദുൾ മുനീറാണ് ബുധനാഴ്ച ഉച്ചയോടെ ആക്രമിക്കപ്പെട്ടത്. മറ്റ് പ്രവൃത്തി പൂർത്തിയാക്കിയ ശേഷം ട്രാൻസ്ഫോമറിന്റെ അടിഭാഗത്തെ കാടുകൾ നീക്കം ചെയ്യുന്നതിനായി ലൈൻ ഓഫ് ചെയ്തപ്പോഴാണ് അക്രമം. ലൈൻമാനായ എം വി ബിജുവും സ്‌ഥലത്തുണ്ടായിരുന്നു. പ്രദേശവാസിയായ ഹംദാൻ ആണ് ആക്രമിച്ചത്. ട്രാൻസ്ഫോമർ ഓഫ് ചെയ്ത് നടത്തേണ്ട പണിയാണെന്നും അൽപ സമയത്തിനകം തീരുമെന്നും അറിയിച്ചെങ്കിലും തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. കൊളച്ചേരി അസിസ്റ്റൻ്റ് എൻജിനിയർ മയ്യിൽ പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ ഇന്ന് വ്യാഴം രാവിലെ 9.30ന് കെഎസ്ഇബി സംയുക്ത തൊഴിലാളി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി നടത്തും.