ജലജീവൻ മിഷൻ - ജലനിധി - ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രദർശന വാഹന പര്യടനം




ചിറക്കൽ: ജലനിധി പ്രചരണ വാഹനംചിറക്കൽ പഞ്ചായത്ത്തല പര്യടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. ശ്രുതി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. ഷിബില ആധ്യക്ഷം വഹിച്ചു. ജല ശുദ്ധീകരണ പ്രക്രിയ, വീടുകളിലെ ജല ഉപയോഗം, ശുചിത്വ ബോധവത്കരണം, ഭൂഗർഭ ജല ശാക്തീകരണം, കുടിവെള്ള വിതരണ പദ്ധതികൾ എന്നിവയെ കുറിച്ച് ക്ലാസ്സുകൾ നടന്നു.കിണർ റീചാർജ്‌ ,ഇൻജക്ഷൻ വെൽ ,സാധാരണ കിണർ, കുഴൽ കിണർ, റീചാർജ്ജ് സിസ്റ്റം എന്നിവ പ്രദർശന മോഡലുകളായി വാഹനത്തിലുണ്ട്. കാട്ടാമ്പള്ളി ഗവ:യു .പി .എസിൽ നിന്നാരംഭിച്ച പര്യടനം ചിറക്കൽ പഞ്ചായത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഇന്ന് പര്യടനം പൂർത്തിയാക്കും. നാളെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലാണ് പര്യടനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..