പാവന്നൂര്‍കടവ്-തുരുത്തി റോഡ് പ്രവൃത്തി വിലയിരുത്താന്‍ കെ.സുധാകരന്‍ എംപിയെത്തി



പാവന്നൂര്‍കടവ്: പിഎംജിഎസ് വൈ പദ്ധതി പ്രകാരം നിര്‍മാണ പ്രവൃത്തി നടക്കുന്ന കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ് വെള്ളുവയല്‍ തവളപാറ തുരുത്തി റോഡിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കെ.സുധാകരന്‍ എംപിയെത്തി. എം പി യുടെ പ്രൊപോസല്‍ പ്രകാരം പാസായ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും നല്ല രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എം പി സുധാകരന്‍ പറഞ്ഞു. നാനോടെക്‌നോളജി പ്രകാരം നിര്‍മ്മാണം നടത്തികൊണ്ടിരിക്കുന്ന പാവന്നൂര്‍ക്കടവില്‍ നിന്നും നിന്നുമാണ് എംപിയുടെ റോഡ് വിലയിരുത്തല്‍ ആരംഭിച്ചത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും പരാതിയും അഭിപ്രായങ്ങളും എംപി സ്വീകരിച്ചു. തുടര്‍ന്ന് കുറ്റിയാട്ടൂര്‍ വില്ലേജാഫിസിനു സമീപമുള്ള റോഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫീല്‍ഡ് ടെസ്റ്റിങ്ങ് ലാബും കെ.സുധാകരന്‍ എംപി സന്ദര്‍ശിച്ചു. പിഎംജിഎസ് വൈ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി കെ ഷെമി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.രശ്മി, അക്രെഡിറ്റഡ് എഞ്ചിനീയര്‍ പ്രിയങ്ക. എസ്, ഓവര്‍സീയര്‍മാരായ എം.സിമി, ഇ.മേഘ എന്നിവരുമായി റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം