കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രകടനം നടത്തി
സേവ് കേരളാ മാര്‍ച്ചിനെതിരായ പോലിസ് അക്രമത്തില്‍ പ്രതിഷേധം;
കൊളച്ചേരി: ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സേവ് കേരള മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കൊളച്ചേരി മുക്കില്‍ നിന്നാരംഭിച്ച പ്രകടനം കമ്പില്‍ ബസാറില്‍ സമാപിച്ചു. പ്രകടനത്തിന് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയില്‍, ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ അസീസ്, ട്രഷറര്‍ പി.പി.സി മുഹമ്മദ് കുഞ്ഞി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുല്‍ മജീദ്, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മന്‍സൂര്‍ പാമ്പുരുത്തി, ജനറല്‍ സെക്രട്ടറി ജാബിര്‍ പാട്ടയം, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ ശാഹുല്‍ ഹമീദ്, പി യൂസുഫ്, പി.കെ. പി നസീര്‍, അബ്ദുറഹ്മാന്‍ നൂഞ്ഞേരി, കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, ഗ്രാമപഞ്ചായത്തംഗം എല്‍ നിസാര്‍, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി എം.കെ മൊയ്തു ഹാജി, എം എസ് എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റാസിം പാട്ടയം നേതൃത്വം നല്‍കി.

Comments
Post a Comment