റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞി മിഠായി കഴിക്കരുത്.



സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ആകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം.കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ ഉപയോഗിക്കാതിരിക്കുക.


ലേബലില്‍ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവയുണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ലേബലുള്ള മിഠായികള്‍ മാത്രം വാങ്ങുക. കൊണ്ടു നടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞി മിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്.


നിരോധിച്ച റോഡമിന്‍-ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരം ആണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നു. ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം