മാലോട്ട്: കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും

 പ്രകൃതിദത്ത പാനീയങ്ങളുടെ പ്രദർശനമൊരുക്കി മാലോട്ട് എ എൽ പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ്



മാലോട്ട്:


കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ നാടൻ പാനീയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി മാലോട്ട് എ എൽ പി സ്കൂളിൽ 'ഹാപ്പി ഡ്രിങ്ക്സ്' നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. പി ടി എ യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പാനീയങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദർശനത്തിനൊരുക്കി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.ബിന്ദു ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ ശ്രീമതി എ പി കെ അനിത അധ്യക്ഷയായി. ശ്രീമതി രമ്യ കെ ഒ സ്വാഗതവും ശ്രീമതി. ഖദീജ കെ സി നന്ദിയും പറഞ്ഞു. ഹർഷ സി , സുഗന്ധി, സുമ കെ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം