കുറുമാത്തൂർ പഞ്ചായത്ത് 22 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി

പാലിയേറ്റിവ് ദിനാചരണത്തോടനുബന്ധിച്ച് രോഗികളുടെയും ബന്ധുക്കളുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു



കുറുമാത്തൂർ പഞ്ചായത്ത് 22 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റിവ് ദിനാചരണത്തോടനുബന്ധിച്ച് രോഗികളുടെയും ബന്ധുക്കളുടെയും കുടുംബ സംഗമം 21/1 ന് സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ.രാജീവൻ പാച്ചേനി അധ്യക്ഷത വഹിച്ചു. ബഹു. പ്രസിഡണ്ട് V M സീന സംഗമം ഉദ്ഘാടനം ചെയ്തു. രോഗികൾക്കും ബന്ധുക്കൾക്കുമായി പാലിയേറ്റിവ് പരിചരണത്തിൽ പരിശീലനം നൽകി. രോഗികൾക്ക് സ്നേഹോ പഹാരങ്ങൾ വിതരണം ചെയ്തു. വിവിധതരം കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ. ലക്ഷ്മണൻ, ശ്രീമതി. അനിത C V, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സബിത , മെഡിക്കൽ ഓഫീസർ Dr. സിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ സജിമോൻ ,ശ്രീജിത്ത്, പാലിയേറ്റിവ് നഴ്സുമാർ രേഷ്മ, ബീന എന്നിവർ പ്രസംഗിച്ചു.ഉച്ച ഭക്ഷണത്തോടെ യോഗം പിരിഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം