അന്യായ ജപ്തി:ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ കാൾടെക്സിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു



കണ്ണൂർ: അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾടെക്സ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.


നിരപരാധികളുടെയും ഹർത്താൽ അക്രമത്തിൽ ഉൾപ്പെടാത്തവരുടെയും സ്വത്തുക്കൾ ജപ്തി ചെയ്യുന്നത് കൊടിയ വിവേചനവും നീതി നിഷേധവുമാണെന്ന് പി അബ്ദുൽ ഹമീദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാധാരണക്കാർക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടുത്തക്ക നടപടികൾ ആണിത്. ഫാഷിസ്റ്റുകൾ ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ബുൾഡോസർ രാജാണ് ഇവിടെയും നടക്കുന്നത് എന്നും അബ്ദുൽ ഹമീദ് പറഞ്ഞു.


ജപ്തി നടപടികൾ പുനപരിശോധിച്ച് തെറ്റ് തിരുത്താൻ സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ നിയമപരമായും രാഷ്ട്രീയ പോരാട്ടത്തിനും പാർട്ടി തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു.


പൊതു മുതൽ നഷ്ടപ്പെട്ട പ്രതിഷേധ ഹർത്താലുകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 100ലധികം ബസ്സുകൾ അക്രമിക്കപ്പെട്ട ശബരിമല ഹർത്താലിന്റെ നഷ്ടം കോടികളാണ്. ഇവിടെയൊന്നും വസ്തുവകകൾ ജപ്തി ചെയ്തിട്ടില്ല.


ഹർത്താലുമായി ബന്ധപ്പെട് 2000 ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊക്കെ ജാമ്യം കിട്ടിയത് പണം അടച്ച ശേഷമാണ്. ഇതിന് ശേഷവും ജപ്തി നടപടി നടത്തുന്നത് സർക്കാരിന്റെ ദുർവ്യയയം കാരണം കാലിയായ ഖജനാവ് നിറക്കാനാണോ എന്ന് ഭരിക്കുന്നവർ വ്യക്തമാക്കണമെന്നും പി.അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്തഫാ നാറാത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് എ ഫൈസൽ, സെക്രട്ടറി സുഫീറ അലി അക്ബർ, പി.സി ശഫീഖ് സംസാരിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം