പാമ്പുരുത്തി: കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം

 പ്രകൃതിദത്ത പാനീയങ്ങളുടെ പ്രദർശനമൊരുക്കി പാമ്പുരുത്തിമാപ്പിള എ.യു.പി സ്കൂളിൽ ഹാപ്പി ഡ്രിങ്ക്സ്.




പാമ്പുരുത്തി:

കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ നാടൻ പാനീയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ 'ഹാപ്പി ഡ്രിങ്ക്സ്' നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. മദർ പി ടി എ ,പി.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പാനീയങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദർശനത്തിനൊരുക്കി. പി ടി എ പ്രസിഡന്റ് അമീർ ദാരിമി ഉദ്ഘാടനം ചെയ്തു. മദർ പി.ടിഎ പ്രസിഡണ്ട് ജസീന.എം അധ്യക്ഷയായി.സി രഘുനാഥ് സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു. പി.വി രത്നം, ഇ.പി ഗീതക,കെ ഷഹനാസ്, കെ സന്ധ്യ, ശാസിയ, അദീബ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.