പോലിസ് ഭരണ കൂടത്തിന്റെ കുഴലൂത്തകാരായി മാറരുത്.പി. ഇസ്മായിൽ



ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നവരെ കള്ളക്കേസ്സുകളിൽ കുടുക്കിയും ജയിലടച്ചും നിശബ്ദമാക്കാനുള്ള ഭാരണകൂട ശ്രമങ്ങൾക്ക് കുഴലൂത്ത് നടത്തുന്നവരായി പോലിസ് മാറരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പ്രസ്ഥാവിച്ചു.പോലീസിന്റെ യൂണിഫോമിലും ബോഡി വോണ് ക്യാമറയിലും വരെ ലാഭം കൊയ്യാനുള്ള ഭരണകൂടത്തിന്റെ നീക്ക ങ്ങൾൾക്കെതിരെയാണ് യൂത്ത് ലീഗ് സമരം നടതിയത്. കൊലപാതക കേസ്സിൽ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന പ്രതികളുടെ മോചനത്തിനായി ഗവർണർക്ക് കത്തെഴുതിയ മുഖ്യമന്ത്രി ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ യുത്ത് ലീഗുകാരെ ജയിലിൽ അടച്ചത് രാഷ്ട്രീയ പകപോ ക്കലിന്റെ ഭാഗമാണണ്.പി. കെ ഫിറോസിനെ കൽ ത്തുറങ്കിലടച്ചു യൂത്ത് ലീഗിന്റെ സമരവീര്യം ഊതികെടുത്താമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്.നിശബ്ദത യുവതയുടെ ഭാഷയല്ലന്ന് ഭരണകൂടം മറക്കരുതെന്നും യൂത്ത്ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ SP ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് ഇസ്മായിൽ പറഞ്ഞു


ജില്ലാ പ്രസിഡന്റ് നസീർ നല്ലൂര് അധ്യക്ഷത വഹിച്ചു 

സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ സ്വാഗതം പറഞ്ഞു അഡ്വ കെ. എ ലത്തീഫ്, അൻസാരി തില്ലങ്കേരി,പ്രസംഗിച്ചു 

അൽത്താഫ് മാങ്ങാടൻ നന്ദി പറഞ്ഞു 


C P റഷീദ്,അലി മംഗര , ഖലീലുൽ റഹ് മാൻ ,കെ കെ ഷിനാജ്, ഷംസീർ മയ്യിൽ, തസ്‌ലീം ചെറ്റംകുന്ന്,സലാം പൊയ്നാട്,ഫൈസൽ ചെറുകുന്നോൻ ,യൂനുസ് പട്ടാടം,

നൗഷാദ് പുതക്കണ്ടം,അഷ്‌കർ കണ്ണാടിപറമ്പ്, ശാക്കിർ ആടൂർ, അസ്‌ലം പാറേത്ത്,സി.എം.ഇസുദ്ധീൻ,റഷീദ് തലായി 

തുടങ്ങിയവർ നേതൃത്വം നൽകി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം