സോൺ യൂത്ത് കൗൺസിൽ ഇന്ന്



കമ്പിൽ :നേരിന് കാവലിരിക്കുക എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ ഇന്ന് വൈകുന്നേരം 6 : 30 ന് മയ്യിൽ വ്യാപാരി ഭവനിൽ സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി അൽ മഖ്ദൂമി ഉദ്ഘാടനം ചെയ്യും.ഗഹനമായ വിവിധ സെഷനുകൾക്ക് ജില്ലാ നേതാക്കളായ നിസാർ അതിരകം, സമീർ മാസ്റ്റർ ചെറുകുന്ന്, റശീദ് കെ മാണിയൂർ, സോൺ കൺട്രോളർ പി സി മഹ്മൂദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകും .റിട്ടേണിംഗ് ഓഫീസർ ഷാജഹാൻ മിസ്ബാഹി പുനസംഘടനക്ക് നേതൃത്വം വഹിക്കും.കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഹാജി,സാലിം പാമ്പുരുത്തി,അംജദ് മാസ്റ്റർ പാലത്തുംകര,ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി,അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുംകര,മിദ്ലാജ് സഖാഫി ചോല,മുനീർ സഖാഫി കടൂർ ,ശാഫി അമാനി മയ്യിൽ,ഉമ്മർ സഖാഫി ഉറുമ്പിയിൽ ,അബ്ദുൽ റഷീദ് മയ്യിൽ,അഷ്റഫ് ചേലേരി തുടങ്ങിയവർ പ്രസംഗിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.