ആത്മവിശ്വാസത്തിന്റെ ചിറക് നൽകി ഫൈൻ ട്യൂൺ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം കണ്ണൂർ നോർത്ത് ബി.ആർ.സി.എന്നിവയുടെ ആഭിമുഖ്യത്തിൽ
കണ്ണൂര്‍ സിറ്റി ഗവ. എച്ച് എസ് എസില്‍ ഫൈൻ ട്യൂൺ പഠന പ്രോത്സാഹന പരിപാടി നടത്തി. പ്രിന്‍സിപ്പല്‍ കെ സുനിത ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ പി അബ്ദുല്‍ നസീര്‍ അധ്യക്ഷത വഹിച്ചു. ബി പി സി കെ സി സുധീര്‍ പദ്ധതി വിശദീകരിച്ചു. സരീഷ് പയ്യമ്പള്ളി ക്ലാസെടുത്തു. എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എസ് എസ് സിന്ധു, ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ബി ആർ സി ട്രെയിനര്‍ എം ഉനൈസ്, പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഇ കെ സജീര്‍, അധ്യാപകരായ CTബഷീര്‍ നമ്പ്രം, സജീവന്‍, പി ടി എ വൈസ് പ്രസിഡണ്ട് എം സി അബ്ദുല്‍ ഖല്ലാക്ക് സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഷോർട്ട് ഫിലിം ദി ട്രാപ്പ് പ്രദർശിപ്പിച്ചു.
.jpg)
Comments
Post a Comment