കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചുവട് 2023 അയൽകൂട്ട സംഗമത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടത്തി.




കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചുവട് 2023.. ജനുവരി 26 ൻ്റെ അയൽകൂട്ട സംഗമത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടത്തി. കമ്പിൽ ടൗണിൽ നിന്നാരംഭിച്ച ഘോഷയാത്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്മ എം ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ദീപ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൾ സലാം, ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി, കെ.പി നാരായണൻ, പ്രിയേഷ്, ഗീത, അജിത ഇ.കെ, സുമയ്യത്ത് എൻ.പി , സീമ. കെ.സി , CDS മെമ്പർമാർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ഇന്ന് വൈകുന്നേരം എല്ലാ അയൽകൂട്ടത്തിലും 25 സംഗമ ദീപങ്ങൾ തെളിയിക്കും. നാളെ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തി ചുവട് 2023 സംഗമ ദിന പരിപാടികൾ ആരംഭിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.