മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി.




തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി. നാല് കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. വിശാലമായ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റോറന്റ്, ഡൈനിങ്ങ് സൗകര്യം, കാരവൻ പാർക്ക്, കുട്ടികളുടെ പാർക്ക്, ശുചിമുറി ബ്ലോക്ക് തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങളോട് കൂടിയാണ് പദ്ധതി യാഥാർഥ്യമാകുക.

                                                              

ഒരു ടൂറിസം കേന്ദ്രത്തിൽ ഉണ്ടാകേണ്ട എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പാർക്ക് യാഥാർഥ്യമാകുക എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ കാരവൻ പാർക്കായി മുല്ലക്കൊടി ടൂറിസം സെന്റർ മാറുമെന്നും, ടൂറിസം രംഗത്ത് പുതിയ അനുഭവമാകുന്ന പദ്ധതിയാണിതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??