പാമ്പുരുത്തി പള്ളി ഉറൂസ് ഫെബ്രുവരി 10,11,12 തിയ്യതികളില്‍



പാമ്പുരുത്തി: ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേര്‍ച്ച (ഉറൂസ്) ഫെബ്രുവരി 10, 11, 12 തീയതികളില്‍ നടക്കും. ഇതിന്റെ ഭാഗമായി സിയാറത്ത്, പതാക ഉയര്‍ത്തല്‍, മതപ്രഭാഷണം, ദഫ് പ്രദര്‍ശനം, ബുര്‍ദ മജ്‌ലിസ്, അന്നദാനം, കഥാപ്രസംഗം, കൂട്ടപ്രാര്‍ത്ഥന തുടങ്ങിയവ നടക്കും. പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി യോഗത്തില്‍ മഹല്ല് പ്രസിഡണ്ട് എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സി.കെ അബ്ദുല്‍ റസാഖ്, റഫീഖ് വി,പി, എം ആദം, മുഹമ്മദലി കെ.പി, എം എം അമീര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. എം അനീസ് മാസ്റ്റര്‍ സ്വാഗതവും സിറാജ് വി.ടി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??