അധികാരി വര്‍ഗത്തിന്റെ ഗര്‍വ്വിനു മുന്നില്‍ മുട്ടുമടക്കരുത്: അബ്ദുല്ല നാറാത്ത്




തളിപ്പറമ്പ്: അധികാരി വര്‍ഗത്തിന്റെ ഗര്‍വ്വിനു മുമ്പില്‍ മുട്ടുമടക്കാതെ രാജ്യത്തെ തിരിച്ചുപിടിക്കാന്‍ വേണ്ടി പോരാടണമെന്ന് എസ്ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്. എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിച്ചുകൊണ്ടാണ് മോദി ഭരണകൂടം മുന്നോട്ടുപോവുന്നത്. പ്രതിപക്ഷ കക്ഷികള്‍ക്കു പോലും എതിര്‍ശബ്ദമുയര്‍ത്താനാവാത്ത വിധം ഫാഷിസം രാജ്യത്തെ പിടിമുറുക്കിക്കഴിഞ്ഞു. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ മതേതരത്വ-ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് ബുള്‍ഡോസര്‍ രാജിലൂടെയാണ് കടന്നുപോവുന്നത്. അസമിലും ഉത്തരാഖണ്ഡിലും യുപിയിലും ബിഹാറഇലും മാത്രമല്ല, കേരളത്തില്‍ പോലും സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. കുറ്റാരോപിതരെ കേള്‍ക്കാന്‍ പോലും തയ്യാറാവാത്ത വിധം കോടതികള്‍ പോലും പുതിയ കീഴ് വഴക്കങ്ങളുണ്ടാക്കുകയാണ്. ഒരു നാട്ടില്‍ രണ്ടു നീതിയാണെന്ന തോന്നല്‍ സാധാരണ പൗരന്‍മാര്‍ക്കിടയില്‍ പോലും വര്‍ധിക്കുന്നത് അരാജകത്വത്തിലേക്കാണ് വഴിതെളിയിക്കുക. വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം ജനത പൊറുതിമുട്ടുമ്പോള്‍ വിഷയം വഴിതിരിച്ചുവിടാന്‍ വര്‍ഗീയതയെ ആയുധമാക്കുകയാണ്. യുവജനങ്ങള്‍ നിരാശരായി യൂറോപ്പ് പോലുള്ള സ്ഥലങ്ങളിലേക്ക് കുടിയേറുകയാണ്. സംസ്ഥാനത്ത് വെള്ളക്കരം പോലും വര്‍ധിപ്പിച്ച് കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്യുന്നത്. മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടാനും ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയെ ഉണ്ടാക്കി കോടികള്‍ അനുവദിക്കുന്നവര്‍ തന്നെയാണ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് വാചാലരാവുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി ടി യു ജില്ല പ്രസിഡണ്ട് സ്പി മുഹമ്മദ് അലി എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദലി എം ഓർഗനൈസ് സെക്രട്ടറി ഇർഷാദ് സി ട്രഷറർ മുസ്തഫ കെ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.