സോൺ യൂത്ത് കൗൺസിൽ സമാപിച്ചു.



കമ്പിൽ :നേരിന് കാവലിരിക്കുക എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ നടന്നു. മയ്യിൽ വ്യാപാരി ഭവനിൽ സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി അൽ മഖ്ദൂമി ഉദ്ഘാടനം ചെയ്തു.ഗഹനമായ വിവിധ സെഷനുകൾക്ക് ജില്ലാ നേതാക്കളായ അബ്ദുൽ റശീദ് മാസ്റ്റർ നരിക്കോട്, നിസാർ അതിരകം, റശീദ് കെ മാണിയൂർ, സോൺ കൺട്രോളർ പി സി മഹ്മൂദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .റിട്ടേണിംഗ് ഓഫീസർ സമീർ മാസ്റ്റർ ചെറുകുന്ന് പുനസംഘടനക്ക് നേതൃത്വം നൽകി.സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ നടന്ന മീഡിയാക്ഷൻ കോഴ്സ് വിജയകരമായി പൂർത്തീകരിച്ച അശ്റഫ് ചേലേരി നിസാമുദ്ദീൻ ഫാളിലി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.സർക്കിളുകൾക്കുള്ള ഉപഹാരവും യൂണിറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. SSF ജില്ലാ സിക്രട്ടറി സാലിം പാമ്പുരുത്തി,അംജദ് മാസ്റ്റർ പാലത്തുംകര,ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി,അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുംകര,മിദ്ലാജ് സഖാഫി ചോല,മുനീർ സഖാഫി കടൂർ ,ശാഫി അമാനി മയ്യിൽ,ഉമർ സഖാഫി ഉറുമ്പിയിൽ ,അഷ്റഫ് ചേലേരി തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം