മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് സമുചിതമായ യാത്രയയപ്പ് നൽകി.



മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് മയ്യിൽ സ്റ്റേഷനിലെ സഹ പ്രവർത്തകർ സമുചിതമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് പരിപാടി കണ്ണുർ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്നകുമാർ ഉദ്‌ഘാടനം ചെയ്‌തു. സഹപ്രവർത്തകർ നല്‌കിയ സ്നേഹോപഹാരവും അസിസ്റ്റന്റ് കമ്മീഷണർ പി.പി ഗോവിന്ദന് കൈമാറി. മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. എസ്. ഐ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എസ്ഐ ദിനേശൻ, എ.എസ്.ഐമാരായ മനു, അസ്ക്കർ, പ്രദീപൻ, അനിൽ, സന്തോഷ്, സുധാകരൻ. സി.പി.ഒ.മാരായ ബിഗേഷ്, ജിംന തുടങ്ങിയവർ സംസാരിച്ചു. എ.എസ്.ഐ രാജേഷ് നന്ദിയും പറഞ്ഞു. എസ്ഐ ഗോവിന്ദൻ മറുപടി പ്രസംഗം നടത്തി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം