പത്മശ്രീ നേടിയ ചിറക്കലിന്റെ പ്രസാദേട്ടന് പൗരാവലിയുടെ ആദരവ്:






 പത്മശ്രീ നേടിയ ചിറക്കലിന്റെ പ്രസാദേട്ടന് പൗരാവലിയുടെ ആദരവ്: ചിറക്കൽ: പത്മശ്രീ പുരസ്ക്കാര ജേതാവ് ശ്രീ.പി.ആർ ഡി പ്രസാദിന് ചിറക്കൽ പൗരാവലിയുടെ ആവേശം നിറച്ച ആദരവ് അഴീക്കോട് എം.എൽ എ ശ്രീ.കെ.വി.സുമേഷിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ: ഷംസീർ സമർപ്പിച്ചു. ചിറക്കലിന്റ പരമ്പരാഗത കളരി മേഖലയ്ക്ക് പ്രസാദേട്ടനിലൂടെ ലഭിച്ച അംഗീകാരം കേരളത്തിന്റെ തനത് ആയോധന കലക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്ന് സ്പീക്കർ പറഞ്ഞു. കളരിയെന്ന ആയോധന കല വിദേശങ്ങളിലടക്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ കളരിയുടെ ടൂറിസം സാധ്യത കൂടി ഉപയോഗിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുംഭമാസത്തിൽ പൊന്ന്യത്തങ്കത്തിന് എത്താറുള്ള കാര്യവും തലശ്ശേരി പൈതൃകത്തിന്റെ ഭാഗമായ കളരി സർക്യൂട്ടിന്റെ ഇങ്ങേത്തല ചിറക്കൽ വരെ നീട്ടുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയ കാര്യവും അദ്ദേഹം സുചിപ്പിച്ചു. ചിറക്കൽ വലിയ രാജാ, ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് സാരഥികൾ - വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവർ പ്രസാദേട്ടന്റെ പ്രവർത്തനങ്ങളിലെ അഭിമാനം പങ്കുവച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. ശ്രുതി പൗരാവലിയെയും വിശിഷ്ട വ്യക്തികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. നട്ടുച്ച ചൂടിനെ വെല്ലുവിളിച്ചു കൊണ്ട് ഒരു നാടൊന്നാകെ പ്രസാദേട്ടന് ആദരവ് നൽകാൻ എത്തിച്ചേർന്നു...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.