ചട്ടുകപ്പാറ-ചെറാട്ട് മൂലയിലെ കണിയാരത്ത് മുരളീധരൻ - സി.വി.രാഖി ദമ്പതികളുടെ മകൾ കെ.അശ്വിനി (22വയസ്സ്

 ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.




ചട്ടുകപ്പാറ-ചെറാട്ട് മൂലയിലെ കണിയാരത്ത് മുരളീധരൻ - സി.വി.രാഖി ദമ്പതികളുടെ മകൾ കെ.അശ്വിനി (22വയസ്സ്) Encephalitis രോഗം ബാധിച്ച് കണ്ണുർ ശ്രീ ചന്ദ് ഹോസ്പിറ്റലിലും തുടർന്ന് ഇപ്പോൾ മംഗലാപുരം കെ.എം.സി.ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ചികിൽസക്ക് 40 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.ഈ തുക കുടുംബത്തിന് താങ്ങാൻ പറ്റുന്നതല്ല. ആയതിനാൽ നാട്ടുകാരുടെ യോഗം ചേർന്ന് ചികിൽസ കമ്മറ്റി രൂപീകരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി ഉൽഘാടനം ചെയ്തു.കെ.കെ.ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ പി.ശ്രീധരൻ, എ.കെ.ശശിധരൻ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ. പ്രിയേഷ് കുമാർ, കെ.നാണു, എൻ.വി.നാരായണൻ, ആർ.ഹരിദാസൻ, കെ.വി.മൊയ്തു ഹാജി, കെ.വി.പ്രതീഷ്, വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏറിയ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ, DYFI മയ്യിൽ ബ്ലോക്ക് സെക്രട്ടറി രി നിൽ നമ്പ്രം എന്നിവർ സംസാരിച്ചു. രക്ഷാധികാരികൾ - പി.പി.റെജി (പ്രസിഡണ്ട്, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്), എൻ.വി.ശ്രീജിനി (ജില്ലാ പഞ്ചായത്ത് മെമ്പർ), പി.കെ.മുനീർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്), എൻ.അനിൽകുമാർ (സെക്രട്ടറി CPI(M) മയ്യിൽ ഏറിയ കമ്മറ്റി ) ഭാരവാഹികളായി കൺവീനർ-കെ.വി.പ്രതീഷ്

ജോ: കൺവീനർമാർ -എ-കൃഷ്ണൻ, രിനിൽ നമ്പ്രം ,ആദർശ്

ചെയർമാൻ - പി.ശ്രീധരൻ (വാർഡ് മെമ്പർ)

വൈസ് ചെയർമാൻമാർ -എൻ.വി.നാരായണൻ, ആർ.ഹരിദാസൻ, പി.കെ.ബഷീർ

ട്രഷറർ -കെ. പ്രിയേഷ് കുമാർ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം