കണ്ണൂർ ജില്ലയിലെ ആദ്യ റേഞ്ചർ ടീം ക്യാമ്പിന് തുടക്കമായി ....
കാട്ടാമ്പള്ളി: കണ്ണൂർ ജില്ലയിലെ പ്രഥമ റേഞ്ചർ ടീം ക്യാമ്പിന് കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി.എസിൽ തുടക്കമായി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ.സി.ജിഷ ടീച്ചർ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .പി .ശ്രുതി അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൽ ശ്രീ'യൂസുഫ്, ഹെഡ്മാസ്റ്റർ സജിത് എ.കെ.തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ലീഡർ റംസീന സ്വാഗതവും പ്രാർത്ഥന ജേക്കബ്ബ് നന്ദിയും പറഞ്ഞു. രാത്രി ക്യാമ്പ്ഫയർ ,നക്ഷത്ര നിരീക്ഷണം, രാത്രികാല യാത്ര എന്നിവ നടന്നു.ഞായറാഴ്ച സർവ്വ മത പ്രാർത്ഥനയോടെ ക്യാമ്പ് അവസാനിക്കും.
16-25 വയസ്സിനിടയിലെ പെൺകുട്ടികളുടെ സ്കൗട്ട് - ഗൈഡ് വിഭാഗമായ റേഞ്ചർ ടീമിന് ആദ്യമായാണ് ജില്ലയിൽ ക്യാമ്പ് നടക്കുന്നത്.ശ്രീമതി.റംസീന ക്യാമ്പ് ലീഡറായി പ്രവർത്തിക്കുന്നു.
.jpg)

Comments
Post a Comment