കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കോമക്കരി ചുണ്ടയിൽ ക്വാറി റോഡ് ഉൽഘാടനം ചെയ്തു



വേശാല - തളിപ്പറമ്പ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ടാറിംങ്ങ് പ്രവൃത്തി പൂർത്തീകരിച്ച കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കോമക്കരി ചുണ്ടയിൽ ക്വാറി റോഡിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ നിർവ്വഹിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി അദ്ധ്യക്ഷ്യത വഹിച്ചു.ചടങ്ങിൽ വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ.സി.അനിത, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.നാണു, ഒമ്പതാം വാർഡ് മെമ്പർ എ.കെ.ശശിധരൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സി. നിജിലേഷ് സ്വാഗതം പറഞ്ഞു. വാർഡ് വികസന സമിതി അംഗം എ ഗിരിധരൻ നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.