സാമ്പ്രദായിക പാർട്ടികൾ പിന്നാക്ക വിരുദ്ധം: അബ്ദുൽ മജീദ് ഫൈസി



വളപട്ടണം: സവർണ സംവരണം നടപ്പാക്കിയപ്പോൾ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളെല്ലാം പിന്തുണച്ചതിലൂടെ അവരുടെ പിന്നാക്ക വിരുദ്ധതയാണ് വ്യക്തമായി തെളിഞ്ഞതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി. എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം ഭരണഘടന നൽകിയ അവകാശമാണ്. അധികാര പങ്കാളിത്തമാണ് സംവരണത്തിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ

ഇന്നത് വെറും ദാരിദ്ര്യ നിർമാർജന പദ്ധതിയായി മാറ്റിയിരിക്കുകയാണ്. രാജ്യത്ത് തന്നെ ആദ്യമായി ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് സവർണ സംവരണം നടപ്പാക്കിയത്. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധതയിൽ മുഖ്യധാര കക്ഷികളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് നിരവധി സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. രാജ്യത്ത് ഫാഷിസ്റ്റ് വിരുദ്ധതയിൽ ഇന്ന് വിശ്വസിക്കാവുന്ന ഒരേയൊരു പ്രസ്ഥാനം എസ്.ഡി.പി.ഐ ആണ്. നിർഭയ രാഷ്ട്രീയത്തിന് കരുത്ത് പകരാൻ എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ ട്രഷറർ ആഷിക് അമീൻ, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഹനീഫ കണ്ണാടിപ്പറമ്പ്, മണ്ഡലം കമ്മിറ്റി അംഗം ഷാഫി സി സംസാരിച്ചു. പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന അമ്പതോളം പേർക്ക് സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്. ജില്ലാ കമ്മിറ്റി അംഗം ഷുക്കൂർ മങ്കടവ്, ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള മന്ന, വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ സെക്രട്ടറി ഖദീജ ഹനീഫ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ കെ വി മുബ്സീന, വിമൺ ഇന്ത്യ മൂവ്മെൻറ് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് ഫാസിലാ നിസാർ എന്നിവർ സംബന്ധിച്ചു.



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം