വനിത പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ. സീനിയർ സിവിൽ പൊലീസ് ഓഫീസർ കല്ലോട് കൈ പ്രത്ത് കുന്നമംഗലത്ത് ബീന (46) യെയാണ് വീടിന്റെ പുറക് വശത്തെ ചായ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.. 4 മണി വരെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീടാണ് മരണ വിവരം അറിയുന്നത്.

റൂറൽ എസ്.പി കറുപ്പ സാമി, ഡി വൈ എസ് പി മാരായ ബാലചന്ദ്രൻ , ഹരിദാസ് തുടങ്ങി ഉന്നത പൊലീസ് അധികാരികൾ താലൂക്ക് ആശുപത്രിയിൽ എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം നാളെ വീട്ടുവളപ്പിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.