രാജ്യം ഭരിക്കുന്ന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു : യുഡബ്ല്യുസി



 തളിപ്പറമ്പ: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ചും , രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിച്ചും ,  അസംസൃകൃത - നിത്യോപയോഗ സാധനങ്ങളുടെ വമ്പിച്ച വിലവർധനവും , കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും മൂലം സാധാരണ ജനങ്ങള്‍ക്കും തൊഴിലാളികൾക്കും ജീവിക്കാൻ പറ്റാത്ത അസാധാരണ ജീവിത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും , രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഒരുവശത്ത് കോടിശ്വരന്‍മാരെ ശതകോടിശ്വരന്‍ മാരാക്കി മാറ്റുമ്പോള്‍ മറുവശത്ത് പാവപ്പെട്ടവനെ പട്ടിണിക്കിടുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്  , ബാങ്കുകളില്‍ നിന്നും രാജ്യത്തെ കുത്തക മുതലാളിമാരുടെ കോടികണക്കിന് രൂപയുടെ വായ്പകള്‍ എഴുതിതളളുമ്പോള്‍ കര്‍ഷകരും - സാധാരണക്കാരുടെയും വീടുകളില്‍ ബാങ്കുകള്‍ ജപ്തി നടത്തി ആളുകളെ തെരുവിലിറക്കുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നതെന്നും , തുടര്‍ഭരണമെന്നത് ജനദ്രോഹ നടപടിള്‍ക്കുളള സര്‍ട്ടിഫിക്കറ്റായി കരുതിയാണ് കേരളത്തില്‍ ഇടതു ഭരണം മുന്നോട്ടുപോകുന്നത് , അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും സര്‍ക്കാറിന്‍റെ മുഖമുദ്രയായി മാറിയെന്നും , അണ്‍ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ( UWEC ) കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. യുഡബ്ല്യുസി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ. മായൻ , എം.എന്‍. പൂമംഗലം , മുനിസിപ്പൽ കൗൺസിലർ കെ. രമേശന്‍ , സി.വി. സോമനാഥൻ മാസ്റ്റർ , ജി. ബാബു , മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി. ദാമോദരൻ , ടി.പി. ശ്രീനിഷ് , റോമി പി ദേവസ്യ , മഹറൂഫ് അഞ്ചിലത്ത്, മാവില പത്മനാഭൻ, സണ്ണി. കെ.എ , മുരളി പൂക്കോത്ത് എന്നിവർ പ്രസംഗിച്ചു. വി.വി വേണുഗോപാൽ സ്വാഗതവും കെ.വി.ശരീഫ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..