കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 15000 രൂപയും 14 പവനും കവർന്നു. 




വീട് കുത്തി തുറന്ന് മോഷണം.

കണ്ണൂർ: പട്ടാപ്പകൽ വീട് കുത്തി തുറന്ന് 15000 രൂപയും 14 പവനും കവർന്നു. 

താണയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന വനിതാ ഹോസ്റ്റലിലെ ജീവനക്കാരി കെ പുഷ്പലത (73) യുടെ സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത് . ഇന്നലെ രാവിലെ വീട് പൂട്ടി 10:30 മണിയോടെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നൂ.

വൈകുന്നേരം 5:15 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ ഗ്രിൽ തകർത്ത നിലയിൽ കണ്ടത്. അകത്തെ കിടപ്പുമുറിയിലെ അലമാര കട്ടർ കൊണ്ട് കുത്തി തുറന്ന മോഷ്ടാവ് സ്വർണാഭരണങ്ങളും പണവുമായി കടന്നു കളയുകയായിരുന്നു. 

പരാതിയിൽ ടൗൺപോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.