കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ
കെ.പി.പി.എച്ച് എ സബ്ബ് ജില്ലാ സമ്മേളനം.
പാപ്പിനിശ്ശേരി : - കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ പാപ്പിനിശ്ശേരി സബ്ബ്ജില്ലാ സമ്മേളനം ആറോൺ യു.പി.സ്കൂളിൽ നടന്നു. ജില്ലാ സെക്രട്ടറി വി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വിജയൻ , സംസ്ഥാന സമിതി അംഗം പി.സി. ദിനേശൻ, ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ പി. ശോഭ , എം.സാജിം, ടി.വി. വിനിത എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി റെജി നോൾഡ് അനിൽകുമാർ (പ്രസിഡണ്ട് ), ടി.വി. വിനിത (സെക്രട്ടറി), പി. പ്രീത (ഖജാൻജി ) എന്നിവരെ തെരഞ്ഞെടുത്തു.
.jpg)
Comments
Post a Comment