പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് തൊഴിൽസഭ നടത്തി.
പാപ്പിനിശ്ശേരി : അടുത്ത നാലു വർഷം കൊണ്ട് കേരളത്തിലെ 20 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന തൊഴിൽ സഭ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഹൈസ്കൂളിൽ നടന്നു. തൊഴിൽ അന്വേഷകരെ കണ്ടെത്തി അടുത്ത നാലു വർഷം കൊണ്ട് തൊഴിൽ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാപ്പിനിശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ അഡ്വ. ടി. സരള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ. മിനി, കെ. വി മുബ്സീന എന്നിവർ സംസാരിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി പി മാലിനി, കില ബ്ലോക്ക് കോ ഓർഡിനേറ്റർ ഇ. രാഘവൻ മാസ്റ്റർ,വ്യവസായവകുപ്പ് ഇന്റേൺ എൻ സിതാര എന്നിവർ പങ്കെടുത്തു. രവി, രാധ എന്നിവർ തൊഴിൽ സംരംഭവുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു.


Comments
Post a Comment