ഊർജ സംരക്ഷണ റാലിയും സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.




മയ്യിൽ:തായം പൊയിൽ സഫ്‌ദാർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം, ചട്ടുക പാറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് നാഷണൽ സ്കീം, ചട്ടുക പാറ ഇ എം എസ് സ്മാരക ഗ്രന്ഥാലയം എന്നിവ ചേർന്ന് ചട്ടുകപാറയിൽ ഊർജസംരക്ഷണ റാലിയും സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.

എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള സെൻ്റർ ഫോർ എൻവയെന്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് എന്നിവയുമായി ചേർന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഊർജ കിരൺ ക്യാമ്പയിൻ്റെ ഭാഗമായി ആണ് പരിപാടി. ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് റാലി പ്രിൻസിപ്പൽ എ വി ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാർഥികളിൽ, അധ്യാപകർ, കുറ്റിയാട്ടൂ ർ പഞ്ചായത്തിലെ ജന പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കാളിയായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെജി സിഗ്നേച്ചർ കാമ്പയിൻ ഉൽഘാടനം ചെയ്തു. എ വി ജയരാജൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ പ്രയേഷ് കുമാർ, എം. കെ ഷൈജു എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.