പാപ്പിനിശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന

 സ്നേഹക്കൂട്ട് സഹവാസ ക്യാമ്പിന് നാളെ തുടക്കമാവും



സമഗ്ര ശിക്ഷാ കേരളം പാപ്പിനിശ്ശേരി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിന് നാളെ 27.12.2022 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കല്ല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമാവും.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്യും. കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് 

ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.  

ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും ശാരീരികമായും മാനസികമായും ഉണർവ് നൽകുന്ന ക്യാമ്പിൽ വിവിധ പ്രവർത്തനങ്ങളും കലാ കായിക പരിപാടികളും നടക്കും.

28 ന് ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 

പി പി ഷാജിർ ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.