ചെറുകുന്ന് തെക്കുംമ്പാട് ഭക്തിയുടെ നിറവിൽ ദേവകൂത്ത് (സ്ത്രീതെയ്യം) കെട്ടിയാടി.



തെക്കുമ്പാടിന്റെ മനംകുളിർപ്പിച്ച്

ദേവകന്യകയുടെ നൃത്തച്ചുവടു

ദേവലോകത്തുനിന്ന്

തെക്കുമ്പാട് ദ്വീപിലെത്തിയ അപ്സ

രസെന്ന ഐതീഹ്യപ്പെരുമയിൽ

കൂലോം തായക്കാവിലാണ് ‘ദേവ

ക്കുത്ത് (സ്ത്രീ തെയ്യം) കെട്ടിയാടി

യത്.

കേരളത്തിൽ സ്ത്രീ കോലധാ

രിയാകുന്ന ഏക ക്ഷേത്രമാണിത്.

കോലധാരിയെ രണ്ടുദിവസം മു

മ്പ് ആയിരംതെങ്ങ് വള്ളുവൻകട

വിൽനിന്ന് പ്രത്യേകം തയ്യാറാ

ക്കിയ ചെറുവള്ളത്തിലാണ്

ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചെത്തിച്ചത്. മാടായിയിലെ

എം പി അംബുജാക്ഷിയാണ് 2012

മുതൽ തെയ്യം കെട്ടുന്നത്.



നാലുപാടും പുഴയാൽ ചുറ്റപ്പെ

ട്ട തെക്കുമ്പാട് മനോഹരമായ പൂ

ന്തോപ്പായിരുന്നു. ഒരിക്കൽ ദേവ

ലോകത്തുനിന്നുള്ള ഏഴ് അപ്സരസുകൾ തെക്കുമ്പാടിന്റെ ഭംഗി

കാണാൻ ഇടയാവുകയും ദേവ

ലോകത്തുനിന്നും പൂപറിക്കാൻഭൂമിയിലേത്തി. ദ്വീപിന്റെ സൗന്ദര്യ

മാസ്വദിച്ച് നടന്ന അപ്സരസ്

കൂട്ടം തെറ്റി വള്ളിക്കെട്ടിൽ അഭയം

തേടി. തിരിച്ച് ദേവലോകത്തേക്ക്

പോകാനാകാത്തതിനാൽ സഹായത്തിന് നാരദനെ വിളിച്ചു. നാര

ദൻ അഞ്ജനക്കോലും കണ്ണാടിയും ചേലയുമായി വന്ന് ദേവലോ

കത്തേക്ക് തിരികെ കൊണ്ടുപോ

യെന്നാണ് ദേവക്കൂത്തിന്റെ

ഐതിഹ്യം.

ദേവക്കൂത്തിനോടൊപ്പം നാരദ

വേഷവും കെട്ടിയാടുന്നു. ശിര

സ്സിൽ 21 കല്ലുവച്ച തലപ്പാളി, ചുഴി

പ്പ്, തലപ്പൂവ് എന്നിവയുള്ള കൂ

മ്പിയ തൊപ്പി, ചിലങ്ക, പാദസരം

എന്നിവയാണ് വേഷം. കൂടാതെ

അപ്സരസ്സിനെ അനുകരിച്ച് ഉട

യാട ഞൊറിഞ്ഞ് ഉടുക്കുകയും

ചെയ്യുന്നു. മൃദുവായ ചെണ്ടവാദ്യ

ത്തിന്റെ അകമ്പടിയോടെയാണ്

ദേവക്കൂത്തിലെ കോലം ക്ഷേത്ര

നടയ്ക്കൽ എത്തുന്നത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം