സ്നേഹക്കൂട്ട് സഹവാസ ക്യാമ്പ് തുടങ്ങി



പാപ്പിനിശ്ശേരി : സമഗ്ര ശിക്ഷാ കേരളം ബി ആർ സി പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പിന് കല്ല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ് എസ് കെ കണ്ണൂർ ഡി പി ഒ അശോകൻ ടി പി പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് മെമ്പർമാരായ വനജ സി പി , സ്വപന കുമാരി , 

ഡയറ്റ് ഫാക്കൽറ്റി ബീന കെ, പ്രിൻസിപ്പാൾ സുശീല വി , ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് മീര പി വി ,

 എ ഇ ഒ വിനോദ് കുമാർ പി വി , പി ടി എ പ്രസിഡന്റ് സതീശൻ എൻ , സ്പെഷ്യൽ എഡ്യുക്കേറ്റർ സുമതി എം വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ബി പി സി പ്രകാശൻ കെ സ്വാഗതവും ട്രെയ്നർ സീമ സി നന്ദിയും പറഞ്ഞു.

 ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ളാഷ് മോബോടുകൂടി ക്യാമ്പ് ആരംഭിച്ചു. കൊട്ടും പാട്ടും, കരവിരുത്, പ്രകൃതി നടത്തം, 

 കലാ പരിപാടികൾ, നാടൻ പാട്ട്, തുടങ്ങിയവ നടന്നു. 

ക്യാമ്പ് ഫയറോടു കൂടി ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ സമാപിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം