കടയിൽ കയറി വ്യാപാരിയെ കൊന്ന് സ്വർണ്ണവും പണവും ബൈക്കും കവർന്ന് അഞ്ജാതൻ



വടകരയിൽ വ്യാപാരിയെ കടയിൽ കയറി അജ്ഞാതൻ കുത്തിക്കൊലപ്പെടുത്തി. കട കൊള്ളയടിച്ചു. വടകര മാർക്കറ്റ് റോഡിൽ ആണ് സംഭവം. പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.


ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. കൊലയാളിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.