ലിജിഷയുടെ മരണം; ഭർത്താവ് മർദിച്ചെന്ന് പരാതി



അധ്യാപിക വിഷം കഴിച്ച് മരിച്ച സംഭവത്തിന് പിന്നിൽ ഭർത്താവിന്റെ മർദനമാണെന്ന് പോലീസിന് നൽകിയ പരാതിയിൽ അച്ഛൻ കെ.പി പങ്കജാക്ഷൻ. കുറ്റ്യാട്ടൂർ വടുവൻകുളത്തെ ആരവ് വില്ലയിലെ മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ അധ്യാപിക ലിജിഷ മരിച്ചത് ഭർത്താവ് പിലാത്തറയിലെ സൈനിക ഉദ്യോഗസ്ഥനായ പി.വി ഹരീഷിന്റെ പീഡനം മൂലമാണെന്ന് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.


കഴിഞ്ഞ 21ന് രാത്രിയാണ് ലിജിഷ വിഷം കഴിച്ചത്. അന്ന് ഭർത്താവ് മർദിച്ചെന്ന് പരാതിയിലുണ്ട്. ചെലവിന് പോലും പണം തരാറില്ലെന്ന് ലിജിഷ സൈനിക ഉദ്യോഗസ്ഥർക്ക് കത്ത് എഴുതിയതായും പരാതിയിൽ പറയുന്നു. സംഭവ ദിവസം ഫോൺ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്കാര ചടങ്ങിനിടെ ലിജിഷയുടെ ബന്ധുക്കളും നാട്ടുകാരും ഭർത്താവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്‌ കെ.പി പങ്കജാക്ഷനും ബന്ധുക്കളും അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.