ഗോൾഡൻ ബോൾ മെസിക്ക്, ബൂട്ട് എംബാപ്പെയ്ക്ക്





വര്‍ണാഭമായി ഖത്തര്‍ ലോകകപ്പ് അവസാനിച്ചു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന ലോകകീരീടത്തില്‍ മുത്തമിട്ടു. പിന്നാലെ ടൂര്‍ണമെന്റിലെ താരങ്ങളെയും പ്രഖ്യാപിച്ചു. നാല് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അതില്‍ മൂന്നും അര്‍ജന്റീന താരങ്ങള്‍ സ്വന്തമാക്കി.


ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ അതിനിര്‍ണായക പങ്കുവഹിച്ച മെസ്സി അര്‍ഹിച്ച പുരസ്‌കാരമാണ് നേടിയത്. ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് മെസ്സി നേടിയത്. മെസ്സി നേടുന്ന രണ്ടാം ഗോള്‍ഡന്‍ ബോളാണിത്. 2014 ലോകകപ്പിലും മെസ്സി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു.


ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സിന്റെ ഗോളടിയന്ത്രം കിലിയന്‍ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് താരം ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്. ഫൈനലില്‍ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു. എന്നിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ താരത്തിനായില്ല.


ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി പലതവണ അവതരിച്ചു. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലും മാര്‍ട്ടിനെസ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മിന്നും താരമായിരുന്നു.


മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത എന്‍സോയ്ക്ക് വെറും 21 വയസ്സ് മാത്രമാണ് പ്രായം. താരം ഈ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ നേടുകയും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..