ടാഗോർ വിദ്യാനികേതൻ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പ്.വെളിച്ചം 2022 തൃച്ചംബരം സ്കൂളിൽ നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു 



ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ എൻഎസ്എസ് യൂണിറ്റിന്റെ ക്യാമ്പ്( വെളിച്ചം 2022 ) തൃച്ചംബരം സ്കൂളിൽ PTA പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾക്ക് വിവിധ ക്ലാസുകൾ ഉണ്ടായിരിക്കും കാർഷിക വിജ്ഞാന സദസ്സ്, മുതിർന്ന പൗരന്മാരെ ആദരിക്കൽ, സാമൂഹിക വന വൽക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടൽ, മുതിർന്ന പൗരന്മാരെ ആദരിക്കൽ, വ്യക്തിത്വ വികസന ക്ലാസ്, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.ടാഗോർ വിദ്യാനികേതൻ പിടിഎ പ്രസിഡണ്ട് പി കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു, രാജേഷ് സാർ അഷിത ടീച്ചർ മദർ pta പ്രസിഡന്റ് ദീപാ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു പ്രോഗ്രാം ഓഫീസർ കെ വി സജിത ക്യാമ്പിന്റെ വിശദാംശങ്ങൾപരിചയപ്പെടുത്തി.പ്രിൻസിപ്പൽ ഇൻ ചാർജ് ടി ധനേഷ് സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ലീഡർ വിഗ്നേഷ് ഈ ഡി നന്ദിയും പറഞ്ഞു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.