തളിപ്പറമ്പിലെ ട്രാവൽ ഏജൻസി സ്ഥാപനം കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി




തളിപ്പറമ്പിലെ ട്രാവൽ ഏജൻസി സ്ഥാപനം കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. വയനാട് പുൽപ്പള്ളി സ്വദേശിയായ ടോമി വിൻസി ദമ്പതികളുടെ മകൻ മുത്തേടത്ത് അനൂപ് ടോമി (24) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജോലി തട്ടിപ്പിനിരയായ

യുവാവ് വിദേശത്തെ ജോലി സ്വപ്നം ബാക്കിവെച്ചാണ് ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപയാണ് യുവാവ് വിസക്കായി നൽകിയിരുന്നത്.


കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരെയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം പേരിൽ നിന്നാണ് തളിപ്പറമ്പ് ചിറവക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്റ്റാർ ഹൈറ്റസ് ട്രാവൽസ് സ്ഥാപനം കോടികൾ തട്ടിയെടുത്തത്. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിയായ പി. പി. കിഷോറിൻ്റെ ഉടമസ്ഥതയിൽ ആയിരന്നു സ്ഥാപനം. യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി ബാങ്ക് വഴിയും നേരിട്ടുമായി അഞ്ച് ലക്ഷം മുതൽ ആറരലക്ഷം രൂപ വരെയാണ് കൈപ്പറ്റിയത്. കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാർഥികൾ ഇയാളെ തേടിയെത്തുമ്പോഴെക്കും തളിപ്പറമ്പ് ചിറവക്കിലെ ട്രാവൽ ഏജൻസി ഓഫീസ് പൂട്ടി നാടുവിടുകയായിരുന്നു. പിന്നീട്, ഉടമയുടെ വീട് തേടിയെത്തിയവർ നിരാശരായി. ഇയാൾ നാട്ടിൽ നിന്നും മുങ്ങിയ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ പലരും തളിപ്പറമ്പ് പോലീസിൽ പരാതിയുമായി എത്തി. ആലക്കോട് സ്വദേശിയായ യുവാവ് ഉൾപ്പെടെ ഏഴ് പേരുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ട്രാവൽ ഏജൻ്റിന് പിന്നിൽ വമ്പന്മാർ ഒത്താശ ചെയ്തു കൊടുക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇയാളുടെ നിയന്ത്രത്തിലുള്ള എറണാകുളത്തെ ഓഫീസും പൂട്ടിയ നിലയിലാണ്. പണം നഷ്ടമായവർ ഇയാളുടെ വീട്ടിനു സമീപം വാടകയ്ക്ക് വീടെടുത്തും മറ്റും കാത്തിരിക്കുന്ന സ്ഥിതിയുമുണ്ടായി. തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലായും വഞ്ചിതരായത്. ഇത്തരത്തിൽ വീടെടുത്ത് താമസിച്ചവരിൽ അനൂപും ഉണ്ടായിരുന്നതായാണ് വിവരം. പണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന ദിവസം ഇവിടെ നിന്നും പോയത്. 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം