സ്നേഹസല്ലാപം കണ്ണൂർ സി. എച്ച്. സെന്ററിന്റെ പൂക്കോയതങ്ങൾ പാലിയേറ്റിവ് ഹോസ്പിസ് കെയറിനുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകി.
കണ്ണൂർ: ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സി. എച്ച്. സെന്ററിന്റെ പൂക്കോയതങ്ങൾ പാലിയേറ്റിവ് ഹോസ്പിസ് കെയറിനുള്ള മെഡിക്കൽ ഉപകരണങ്ങൾ സിറ്റി സ്നേഹസല്ലാപം വാട്ട്സ് അപ്പ് കൂട്ടായ്മ ഫൗണ്ടർ അബു അൽമാസ് കണ്ണൂർ സി. എച്ച്. സെന്റർ ഭാരവാഹികൾക്ക് കൈമാറി. ജനറൽ കൺവീനർ സി. സമീർ കണ്ണൂർ സി. എച്ച്. സെന്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി. സി. അഹമ്മദ് കുട്ടി അധ്യക്ഷനായി. കേരള കിഡ്നി കെയർ ഫോണ്ടഷൻ ചെയർമാൻ പി. പി. കൃഷ്ണൻ മാസ്റ്റർ മുഖ്യതിഥി ആയിരുന്നു. അഷ്‌റഫ് ബംഗാളി മുഹല്ല, റസാഖ് അൽവസൽ, ടി. ഹംസ, ടി. പി. അബ്ദുൽ ഖാദർ ,പി. കെ. റിയാസ്, റഫീഖ് കളത്തിൽ, എം. സി. അബ്ദുൽ ഖല്ലാക്ക്, പി. മുഹമ്മദ് റയീസ് തുടങ്ങിയവർ സംസാരിച്ചു.
പി. പി. ഇബ്രാഹിം ഹാജി, കെ. ടി. ഹാഷിം ഹാജി, കെ. പി. എ. സലീം, അഹമ്മദ് തളയൻകണ്ടി, അഷ്‌റഫ് ചിറ്റൂള്ളി, ഒ. ഉസ്മാൻ,ജമാൽ സിറ്റി, ശംസുദ്ധീൻ മാടപ്പുര, കെ. ആഷിക്, സി. സീനത്ത്, മർവാൻ, കെ റാസിഖ് റഷീദ മഹലിൽ തുടങ്ങിയവർ സംബന്ധിച്ചു.

Comments
Post a Comment