പുലിപ്പേടിയിൽ ചൂട്ടാട് പരിസരം,15 ആട്, കോഴികൾ എന്നിവയെ കാണാതായി



മാടായി പഞ്ചായത്തിലെ ഏരിപ്രം ,ചൂട്ടാട് പ്രദേശത്ത് പുലിപ്പേടി അകലുന്നില്ല. പ്രദേശത്ത് നിന്ന് 15 ആട്, കോഴികൾ എന്നിവയെ കാണാതായ വിവരം പുറത്ത് വന്നതോടെ രാവിലെ തന്നെ തുടർച്ചയായ മൂന്നാം ദിവസവും വനം വകുപ്പ് അധികൃതർ പരിശോധനയ്ക്ക് എത്തി. 


പരിശോധനയിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ച കാൽ പാദത്തിന്റെ അടയാളങ്ങൾ വനം വകുപ്പ് അധികൃതരെയും നാട്ടുകാരെയും ഒരുപോലെ അസ്വസ്ഥമാക്കുന്നുണ്ട്. രാത്രി തനിച്ചുളള യാത്ര സമീപവാസികൾ ഒഴിവാക്കണം എന്നും ഭീതി അല്ല.


 ജാഗ്രതയാണ് ഈ സമയത്ത് വേണ്ടതെന്നും അധികൃതർ പറഞ്ഞു. പുഴ വഴി ഏതോ അജ്ഞാത ജീവി വന്ന് മടങ്ങുന്നതായി സംശയം ഉയർന്നിട്ടുണ്ട്. വലിയ കാൽപാദത്തിന്റെ അടയാളം കണ്ടത് പുലി,അല്ലെങ്കിൽ വലിയ മറ്റേതോ വന്യജീവി എന്ന നിലയിലേക്ക് നിരീക്ഷണം മാറികഴിഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..