പാപ്പിനിശ്ശേരി പിലാത്തറ  കെ എസ് ടി പി  റോഡിൽ ടാറിംഗ് തുടങ്ങി.



പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മുതൽ പിലാത്തറ വരെ നീളുന്ന കെ എസ് ടി പി യുടെ നേതൃത്വത്തിൽ നവീകരിച്ച റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ചെയ്ത് നവീകരിക്കുനതിനാണ് തുടക്കമിട്ടത്.2018 ൽ ഉൽഘാടനം ചെയ്ത റോഡിൽ നാല് വർഷത്തിനിടെ തന്നെ പല ഭാഗത്തും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടിരുന്നു. 


പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പാപ്പിനിശ്ശേരി പഴയങ്ങാടി കവല മുതൽ  500 മീറ്റർ നീളത്തിൽ കാട്ടിലേപള്ളിക് സമീപം വരെയാണ് ഇപ്പൊൾ പണി നടത്തിയത്. രണ്ടാം ഘട്ടമായി പാപ്പിനിശ്ശേരി കവലയിൽ നിന്ന് 11 കിലോമീറ്റർ അകലെ 600 മീറ്ററും 17 കിലോമീറ്റർ അകലെ 600 മീറ്ററും മെക്കാഡം ടാറിംഗ് നടത്തും. മൂന്ന് ഘട്ടമായി ചെയ്യുന്ന പ്രവൃത്തിക്ക് 75 ലക്ഷം രൂപയാണ് വകയിരുതിയത്. കണ്ണൂരിലെ സ്വകാര്യ കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.