കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു



കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്.


 കർണാടകയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.


2014ല്‍ എംജി റോഡിലെ ഫര്‍ണീച്ചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഹനഗല്‍ പൊലീസ് പറഞ്ഞു.


മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയിൽവെച്ചായിരുന്നു സെനുൽ ആബിദിനെ കൊലപ്പെടുത്തിയത്. കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ അക്രമികൾ മുഹമ്മദ് കുഞ്ഞിയുടെ മുന്നിലിട്ടാണ് സൈനുൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.