കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട ; പാപ്പിനിശ്ശേരി സ്വദേശി പിടിയിൽ.

കണ്ണൂർ: കണ്ണൂർ വിമാന താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18,86,994 രൂപ വില വരുന്ന 355.5 ഗ്രാം സ്വർണ്ണമാണ് കണ്ണൂർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി എ.നിയാസ് (30) ആണ് പിടിയിലായത്.

ഷാർജയിൽ നിന്നെത്തിയ ഐ എക്സ് 746 വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു നിയാസ്.

കണ്ണൂർ കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ ഇ. വി ശിവരാമൻ, സൂപ്രണ്ട് അസീബ് ചെന്നാട്, ഇൻസ്പെക്ടർമാരായ സൂരജ് ഗപ്ത, പങ്കജ് സന്ദീപ്,ഹവീൽദാർ ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വർണ്ണo പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.