കണ്ണൂരിലെ ബോര്‍ഡ് ആര് വെച്ചതായാലും നീക്കം ചെയ്യാൻ പാർട്ടി പ്രവർത്തകരോട്‌ നിർദ്ദേശിച്ച്‌ പി ജയരാജൻ



പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്‌ളെക്‌സ് ബോര്‍ഡ്. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ റോഡ് സൈഡിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ 2 തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗ ശത്രുവിന് നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും' എന്നാണ് ബോര്‍ഡിലുള്ളത്. പി ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ബോര്‍ഡിലുണ്ട്. ബോര്‍ഡ് വാര്‍ത്തയായതിനെ തുടര്‍ന്ന് പി ജയരാജന്‍ പ്രതികരണവുമായി രംഗത്തെത്തി.


പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം


കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത !


പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.


ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ്‌ ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ‌ ആവശ്യപ്പെട്ടിട്ടുണ്ട്..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.