ക്രിസ്തുമസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം 3 ആം ദിനം കണ്ടെത്തി. 



തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ തിരുവനന്തപുരം പുത്തൻതോപ്പിൽ നിന്നും കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം ചിറ്റാ റ്റുമുക്ക് ചിറക്കൽ സ്വദേശി ശ്രേയസ് (16) കനിയാൻപുരം മസ്താൻമുക്ക് സ്വദേശി സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കിട്ടിയത്. 


പെരുമാതുറ പുതുക്കുറിചി എന്നിവടങ്ങളിൽ പുലർച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഠിനംകുളം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ചിറിയങ്കീഴ് ആശുപത്രിയിലെ മോർച്ചറിയിൽ മാറി. ശ്രേയസ് പ്ലസ് വൺ വിദ്യാർത്ഥിയാണ്. ശ്രേയസിനെ രക്ഷികുന്നതിനിടെയാണ് സാജിദ് തിരയിൽ പെട്ടത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് മത്സ്യ തൊഴിലാളികളും ചേർന്ന് ആണ് തിരച്ചിൽ നടത്തിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..