ബ്രിട്ടനിലെ കൊലപാതകം: നടുങ്ങി പടിയൂർ ഗ്രാമം
ബ്രിട്ടനിൽ പടിയൂർ കൊമ്പൻപാറ സ്വദേശി സാജു ചെലവാലിന്റെ ഭാര്യ അഞ്ജുവിന്റെയും രണ്ട് പിഞ്ചുമക്കളുടെയും കൊലപാതക വാർത്ത കേട്ട് വിറങ്ങലിച്ച് പടിയൂരും കൊമ്പൻപാറ ഗ്രാമവും. കുട്ടിക്കാലം മുതൽ സാജു പടിയൂരുകാർക്കെല്ലാം സുപരിചിതനായിരുന്നു.
ബെംഗളൂരുവിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന സമയത്താണ് സാജു ബെംഗളൂരുവിലെ ഒരു ആസ്പത്രിയിൽ ജോലി ചെയ്യുകയായിരുന്ന അഞ്ജുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇത് പ്രണയമാവുകയും വിവാഹത്തിൽ എത്തുകയും ചെയ്തു.
വിവാഹ ശേഷം ഗൾഫിലേക്ക് പോയ സാജു പിന്നീട് ഭാര്യയെയും അങ്ങോട്ട് കൊണ്ടുപോയി. ഈ സമയത്ത് തന്റെ മാതാവ് പങ്കജാക്ഷിയെയും ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു. ഭാര്യ അഞ്ജുവിന് അടുത്തിടെ ബ്രിട്ടനിൽ ജോലി ലഭിച്ചതോടെയാണ് സാജുവും മക്കളും ഇവർക്കൊപ്പം അങ്ങോട്ടുപോയത്. കുടുംബ ബന്ധങ്ങളിൽ താളപ്പിഴകളൊന്നും കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരെല്ലാം പറയുന്നത്. ഒരുവർഷം മുൻപ് എല്ലാവരും നാട്ടിൽ വന്നതായും ഇവർ പറഞ്ഞു.

Comments
Post a Comment