കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷന് പുതിയ ഭാരവാഹികൾ



കുവൈത്ത് സിറ്റി: കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ 2020 - 2022 വാർഷിക ജനറൽ ബോഡി യോഗം മംഗഫ് ബ്ലോക്ക് 4 ൽ ഉള്ള മസ്ജിദ് അജീൽ വെച്ചു നടന്നു. സെക്രട്ടറി ഹംസക്കുട്ടി കെ.പി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് അൻവർകെ.പി.ബി അധ്യക്ഷത വഹിച്ചു. ശേഷം വാർഷിക റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും സെക്രട്ടറി ഹംസക്കുട്ടി കെ.പി അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം 2023 - 2024 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

രക്ഷാധികാരി : അബ്ദുൾ സലാം മൗലവി

പ്രസിഡണ്ട്: അൻവർകെ.പി.ബി

വൈസ് പ്രസിഡണ്ട്:ഹബീബ് തങ്ങൾ കെ.പി,ഖുബൈബ് കെ.ഒ

സെക്രട്ടറി: മുഹമ്മദ് സലീം പി.പി.പി

ജോയിൻ സെക്രട്ടറി: ഹബീബ് പി.പി, അബ്ദുൾ നാസർ

ട്രഷറർ: ഹംസക്കുട്ടി കെ.പി

എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് സാദിഖ് തങ്ങൾ കെ.പി, അയ്യൂബ് കെ.പി, അബ്ദുൾ ബാരി പി.പി എന്നിവരെ തെരഞ്ഞെടുക്കുകയും പ്രവർത്തന കമ്മിറ്റിയിലേക്കുള്ള മറ്റ് എക്സിക്യൂട്ടിവ് ഭാരവാഹികളെ അടുത്ത മീറ്റിംഗിൽ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് രക്ഷാധികാരി അബ്ദുൾ സലാം മൗലവിയുടെ പ്രാർത്ഥനയ്ക്ക് ശേഷം യോഗനടപടികൾക്ക് വിരാമം കുറിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.