മംഗലാപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; സ്ഥലത്ത് നിരോധനാജ്ഞ.



മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ യുവാവിനെ വെട്ടി കൊന്നു.കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) എന്നയാളാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. 


തൻ്റെ കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ജലീലിന് വെട്ടേറ്റത്. ജൂലായിൽ ഇത്തരത്തിൽ ഇതേ ഏരിയയിൽ മുഹമ്മദ് ഫൈസൽ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. 


യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  മൃതദേഹം എ ജെ ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. 


അനിഷ്ട സംഭവങ്ങൾ തടയാൻ പോലീസ് ഇന്ന് രാവിലെ 6 മുതൽ 48 മണിക്കൂർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിചിരിക്കുകയാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.