കെ.എസ്.ടി.എ 32ആ മത് വാർഷിക സബ്ബ് ജില്ലാ സമ്മേളനം കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി സ്കൂളിൽ വച്ച് കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം ശ്രീ' സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്തു
കെ എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ലാ സമ്മേളനം
കാട്ടാമ്പള്ളി: കെ.എസ്.ടി.എ 32ആ മത് വാർഷിക സബ്ബ് ജില്ലാ സമ്മേളനം കാട്ടാമ്പള്ളി ഗവ: മാപ്പിള യു.പി സ്കൂളിൽ വച്ച് കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം ശ്രീ' സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് മാനേജർമാരുടെ കൈയിൽ നിന്ന് ഗ്രാൻറ് കിട്ടുന്ന കാലത്ത് നേടുന്ന തുച്ഛമായ വേതനത്തിൽ നിന്ന് - ഇന്നത്തെ അധ്യാപകന്റെ ജീവിത നിലവാരത്തിലേക്ക് അധ്യാപകനെ മാറ്റിയത് KSTA എന്ന അധ്യാപക സംഘടനയുടെ പ്രവർത്തന മികവാണ് എന്നത് എടുത്തു പറഞ്ഞു. അതു തന്നെയാണ് കേരളത്തിലെ അധ്യാപകരിൽ ഭൂരിഭാഗവും KSTA യിൽ അണിനിരക്കിനിടയാക്കിയത്.വിദ്യാ കിരണവും, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഉണ്ടാക്കിയ മാറ്റം എടുത്തു പറഞ്ഞു. ഒരു കാലത്ത് അടച്ചുപൂട്ടൽ വക്കിലേക്ക് നിങ്ങിയ വിദ്യാലയങ്ങൾ പലതും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയത് അധ്യാപകരുടെ പ്രവർത്തന ഫലമാണ്. ഉപജില്ലാ പ്രസിഡന്റ് യു.കെ.ദിവാകരൻ ആധ്യക്ഷം വഹിച്ചു.സ്വാഗത സംഘം ചെയർമാൻ ശ്രീ കെ.വി.സതീശൻ സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ ശ്രീ .വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രി. സി.സി.വിനോദ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ ഭാരവാഹികളായ ശ്രീമതി.അജിത, ശ്രീമതി.ലി ഷീന, ശ്രീമതി.പ്രകാശൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.പ്രവർത്ത റിപ്പോർട്ട് സെക്രട്ടരി ശ്രീ.ഇ.പി.വിനോദ് അവതരിപ്പിക്കും. തുടർന്ന് പൊതുചർച്ച, മറുപടി എന്നിവയ്ക്ക് ശേഷം പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.



Comments
Post a Comment